അബുദാബി: സ്വകാര്യത നിയമത്തില്‍ കര്‍ശന നിയന്ത്രണമാണ് യു.എ.ഇ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് ഉപയോക്താക്കളുടെ സ്വകാര്യതാ സംരക്ഷണത്തിനായി ഇപ്പോള്‍ പുതിയ നിര്‍ദ്ദേശം ഇറക്കിയിരിക്കുകയാണ് യു.എ.ഇ ടെലി കമ്മുണിക്കേഷന്‍ ആന്‍ഡ് റഗുലേറ്ററി അതോറിറ്റി. മൊബെെലിലെക്ക് എത്തുന്ന സന്ദേശങ്ങള്‍ തുറന്ന് നോക്കാതെ സ്കീനില്‍ തന്നെ ദൃശ്യമാക്കുന്ന സംവിധാനം (പ്രിവ്യൂ ഒാപ്ഷന്‍) പ്രവര്‍ത്തന രഹിതമാക്കണമെന്നാണ് പൊതുജനങ്ങള്‍ക്ക് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇപ്രകാരം ചെയ്യുന്നത് കൊണ്ട് കൂടുതല്‍ സ്വകാര്യത ഉറപ്പ് വരുത്താന്‍ കഴിയുമെന്ന് അതോറിറ്റി പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കി.
സാധാരണ മൊബെെല്‍ ഫോണ്‍ സംരക്ഷണ കവചം ( സ്ക്രീന്‍ ലോക്ക് ) ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലും മൊബെെലിലേക്ക് എത്തുന്ന സന്ദേശത്തിന്‍റെ ഉളളടക്കം മറ്റൊരാള്‍ക്ക് ലോക്ക് തുറക്കാതെ തന്നെ മനസിലാക്കാന്‍ സാധിക്കും. ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാനാണ് പ്രിവ്യൂ ഒാപ്ഷന്‍ പ്രവര്‍ത്തന രഹിതമാക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യതാ നിയമത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമാണ് യുഎഇ യില്‍ ഇപ്പോള്‍ നിലവിലുളളത്. സ്വകാര്യതാ നിയമം ലംഘിക്കപ്പെട്ടാല്‍ 5 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ചുമത്തപ്പെടുക.
نصيحة ??
قلّل من المعلومات التي تظهر على شاشة هاتفك
Limit what appears on your mobile screen#aeCERT #traadvice pic.twitter.com/Gqdc6h45Ob— تدرا ?? TDRA (@tdrauae) December 6, 2018
Post Your Comments