ന്യൂ ഡൽഹി ; ടെലികോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കടുത്ത നടപടിക്കൊരുങ്ങി ട്രായ്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്ന് മുതല്‍ ഫോണ്‍വിളി മുറിഞ്ഞാൽ ടെലികോം കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വ്യകത്മാക്കി.
അഞ്ച് ലക്ഷത്തില്‍ കുറയാത്ത പിഴയായിരിക്കും ഫോണ്‍വിളി മുറിയല്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സേവന ദാതാക്കള്‍ക്കെതിരെ ചുമത്തുക. ഫോണ്‍വിളി മുറിയലിന്റെ തോതനുസരിച്ചായിരിക്കും പിഴ എന്നും ദീര്‍ഘകാലം ഫോണ്‍വിളി മുറിയില്‍ തുടര്‍ന്നാല്‍ പിഴശിക്ഷ ഇരട്ടിയാക്കുമെന്നും ട്രായ് പറഞ്ഞു. നേരത്തെ,ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് 50,000 രൂപ മാത്രമായിരുന്നു പിഴ.
ട്രായ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. സേവനങ്ങളുടെ ഗുണനിലവാരം പൂര്‍ണമായും കമ്ബനികളുടെ നിയന്ത്രണത്തില്‍ അല്ലെന്നും കാലാവസ്ഥ അടക്കമുള്ള ഘടകങ്ങള്‍ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നതാണെന്നും അസോസിയേഷന്‍ ചൂണ്ടികാട്ടി
Post Your Comments