റിയാദ്: റോഡു മുറിച്ചുകടക്കുന്നതിനിടെ കയ്യില്‍ നിന്ന് പിടിവിട്ടോടിയ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛന് വാഹനമിടിച്ച് ഗുരുതര പരിക്ക്. അസിറിലെ ഒരു റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അച്ഛന്റെ കയ്യിലെ പിടിവിട്ട് മകന്‍ റോഡിലേക്ക് ഓടുകയായിരുന്നു. അതിവേഗത്തില്‍ വാഹനം വരുന്നത് കണ്ട് മകനെ രക്ഷിക്കാനായി അച്ഛന്‍ മറ്റൊന്നും ആലോചിക്കാതെ റോഡിലേക്ക് എടുത്തുചാടി. സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഇരുവരെയും വാഹനം ഇടിച്ചിട്ടു. വാഹനത്തിനടിയില്‍ പെട്ട അച്ഛന്‍ വാഹനത്തിനൊപ്പം ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങി നീങ്ങിയ ശേഷമാണ് നിന്നത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമല്ല.
Post Your Comments