
തിരുവനന്തപുരം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച നഴ്‌സുമാരുടെ മൃതദേഹം ഞായറാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ മലയാളി നഴ്‌സുമാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് കോണ്‍സുലേറ്റിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച നഴ്‌സുമാരായ ഷിന്‍സിയുടെയും അശ്വതിയുടെയും മൃതദേഹങ്ങള്‍ ഞായറാഴ്ച തിരുവനന്തപുരത്തെത്തിക്കും. സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.
പരിക്കേറ്റ മലയാളി നഴ്‌സുമാര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കണമെന്ന് കോണ്‍സുലേറ്റിനോട് നിര്‍ദേശിച്ചു. പരിക്കേറ്റവരില്‍ സ്‌നേഹയെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. ഗുരുതരമായി പരിക്കേറ്റ റിന്‍സിയുടെ നിലയില്‍ പുരോഗതിയുണ്ടെന്നതും ആശാവഹമാണ്. പ്രാര്‍ഥനയില്‍ എല്ലാവരെയും ഓര്‍മ്മിക്കുന്നു.
Post Your Comments