Latest NewsKerala

നടപ്പന്തലില്‍ ട്രാക്ടറിന് വിലക്ക്; പുതിയ വിലയിരുത്തലുമായി നിരീക്ഷക സമിതി

സന്നിധാനം : തിരക്കുള്ള സമയത്ത് വലിയ നടപ്പന്തലിലൂടെ ട്രാക്ടര്‍ ഓടിക്കേണ്ടതില്ലെന്നും ഇത് അപകടം വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി ചുമതലപ്പെടുത്തിയ മൂന്നംഗ നിരീക്ഷണ സമിതി. സന്നിധാനവും പരിസരവും സന്ദര്‍ശിച്ച് തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങളും പൊലീസിന്റെസുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനിടെയാണ് സംഘം ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയത്. ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ്. ഈ സീസണിലെ ശബരിമല തീര്‍ത്ഥാടനത്തിന് സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലയും, തല്‍സമയം തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമാണ് ഹൈക്കോടതി ഈ സമിതിക്ക് നല്‍കിയത്.

വലിയ നടപ്പന്തലിലൂടെയാണ് സന്നിധാനത്തെയും പരിസരങ്ങളിലെയും മാലിന്യങ്ങള്‍ ശേഖരിച്ച് പമ്പയിലേക്ക് കൊണ്ടു പോവുന്നതിനായി ടാക്ടര്‍ പോകുന്നത്.എന്നാല്‍ നടപ്പന്തലില്‍ തിരക്ക് വര്‍ദ്ധിക്കുന്ന സമയത്ത് തീര്‍ത്ഥാടകര്‍ക്ക് ഇടയിലൂടെ ട്രാക്ടര്‍ കടന്നു പോവുന്നത് വലിയ അപകടത്തിന് കാരണമാകാം എന്ന് മൂന്നംഗ സമിതി വിലയിരുത്തി. നടപ്പന്തലിന്റെ വശത്തായി നിരവധി ഭക്തര്‍ വിശ്രമിക്കാറുണ്ട്. അതേസമയം ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ആശുപത്രിക്ക് പിറകിലൂടെയാണ് ടാക്ടറുകള്‍ക്ക് പോകാനുള്ള പാത കാണിച്ചിരിക്കുന്നത്. ഈ പാത എത്രയും പെട്ടന്ന് സജ്ജമാക്കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

നിരീക്ഷക സംഘം ഇന്നലെ രാവിലെ 10 മുതല്‍ ഉച്ചവരെ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. വാവരുനടയ്ക്കും മഹാകാണിക്കയ്ക്കും സമീപത്തുള്ള ബാരിക്കേടുകളെ കുറിച്ച് പോലീസിനോട് വിശദീകരണവും തേടി. ഭക്തര്‍ക്ക് നിയന്ത്രണമുള്ള ഭാഗങ്ങളില്‍ ഈ കാര്യം സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാത്തത് ന്യൂനതയാണെന്നും സമിതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button