സുരക്ഷയ്ക്ക് മുൻതൂക്കം നൽകാൻ ബുള്ളറ്റ് 350, ബുള്ളറ്റ് 500, ബുള്ളറ്റ് 350 ഇഎസ് മോഡലുകളിലെ ഇരു ടയറുകളിലും സ്റ്റാന്റേഡായി ഡിസ്ക് ബ്രേക്ക് ഉൾപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്. 125 സിസിക്ക് മുകളിലുള്ള ബൈക്കിൽ സുരക്ഷ ശക്തമാക്കണമെന്ന നിർദേശത്തിന്റെ ഭാഗമായാണ് നടപടി.
ഡിസ്‌ക് ബ്രേക്ക് നല്‍കിയതല്ലാതെ മറ്റു മാറ്റങ്ങൾ വരുത്തിയിട്ടില്ല. നിലവിൽ എബിഎസ് സംവിധാനം നല്കിയിട്ടില്ലെങ്കിലും 2019 ഏപ്രില്‍ മാസത്തിന് മുമ്പായി ഈ ബൈക്കുകളില്‍ സിംഗിള്‍ ചാനല്‍ എബിഎസ് ഉൾപെടുത്തിയേക്കും.
Post Your Comments