തിരുവനന്തപുരം: ചെണ്ടപ്പുറത്തു കോലുവയ്ക്കുന്നിടത്തൊക്കെ പോകുന്നവര്‍ക്ക് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്
തിരുവനന്തപുരം പാറോട്ടുകോണം ഇന്ദീവരത്തിലെ ശശിധരക്കുറിപ്പിന്റെ ‘സെല്‍ഫി ചെണ്ടമേളം’ . തന്റെ റിട്ടയര്‍മെന്റ് കാലത്തെ ചെറിയ പരീക്ഷണങ്ങളിലൂടെ ശശിധരന്‍ ഉണ്ടാക്കിയെടുത്തതാണിത്. ഒരു സ്വിച്ച് ഇട്ടാല്‍ വീട്ടിലിരുന്നു കൊണ്ടു തന്നെ ചെണ്ടമേളം കേള്‍ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ യന്ത്രത്തില്‍ മൂന്നു ചെണ്ടയും രണ്ടു ചേങ്ങിലയും മൂന്നു മണികളുമുണ്ട്.
ഐഎസ്ആര്‍ഒയില്‍ നിന്നു വിരമിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. വിശ്രമ ജീവിതം നയിക്കുന്നതിനിടയിലാണു കുടുംബ ക്ഷേത്രത്തിലെ പൂജയ്ക്കു ചെണ്ട കൊട്ടാന്‍ ആളെ കിട്ടാനില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇന്ന് പല ക്ഷേത്രങ്ങളിലും യത്ര ചെണ്ടകളാണ ്പ്രവര്‍ത്തിപ്പിക്കുന്നു എന്നറിഞ്ഞത്. പിന്നീട് സ്വന്തമായി ചെണ്ട ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കുകയായിരുന്നു. 40,000 രൂപയാണ് ഇതിന് ചെവലുവന്നത്. മുമ്പും ഇത്തരം യന്ത്രങ്ങള്‍ ശശിധരന്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഉണക്കാനിട്ട ധാന്യങ്ങള്‍ കൊത്തിത്തിന്നുന്ന പക്ഷികളെ ഓടിക്കാനുള്ള യന്ത്രവും ശശിധരന്‍ ഉണ്ടാക്കിയിട്ടുണ്ട്.
Post Your Comments