തിരുവനന്തപുരം : വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായെത്തിയ ഐ.എസ്.ആര്‍.ഒ വാഹനം തൊഴിലാളികൾ തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു താഴെ പൊങ്കാല. മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി സമ്പ്രദായം ഇല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റിനു താഴെ പൊങ്കാല.
2018 ൽ മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിനു താഴെയാണ് പരിഹാസ കമന്റുകൾ ഉള്ളത്. മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാനുളള സര്‍ക്കാരിന്‍റെ തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്.
Also Read:നിങ്ങൾ മാനസികമായി വാർദ്ധക്യം ബാധിച്ചവരാണോ? സോഷ്യൽ മീഡിയയിൽ വൈറലായി മനസ്സിന്റെ പ്രായമളക്കുന്ന ചിത്രം
ഉപകരണങ്ങൾ ഇറക്കാൻ 10 ലക്ഷം രൂപ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉഅച്ഛയോടെയാണ് തൊഴിലാളികൾ വാഹനം തടഞ്ഞത്. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടത്. വാഹനത്തിന് ഏഴര മീറ്റര്‍ ഉയരവും 96 ചക്രങ്ങുമുണ്ട്. ഐ.എസ്.ആർ.ഒ വിൻഡ് ടണൽ പദ്ധതിക്കാവശ്യമായ കൂറ്റൻ ഉപകരണങ്ങൾ കയറ്റിയ വാഹനം മുംബൈയില്‍ നിന്നാണ് വരുന്നത്.
നോക്കുകൂലി ശക്തമായി പ്രതിരോധിക്കുമെന്നും സംസ്ഥാന സർക്കാറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വി.എസ്.എസ്.സിയിലേക്ക് വന്ന വാഹനം നോക്കുകൂലിയുടെ പേരിൽ തടഞ്ഞ സംഭവം ഉണ്ടായത്. സംഭവത്തിൽ സർക്കാരിനെതിരെ പരിഹാസവും വിമർശനവും ഉയരുന്നുണ്ട്.
Post Your Comments