തിരുവനന്തപുരം: മാധ്യമവിലക്ക് സംബന്ധിച്ച സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്.മാധ്യമ നിയന്ത്രണ സര്‍ക്കുലറിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.സി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ മാധ്യമ നിയന്ത്രണ സര്‍ക്കുലറില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലറിനേക്കുറിച്ച് ചിലര്‍ ആശങ്കയറിയിച്ചിട്ടുണ്ടെന്നും നിലവിലെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കെ.സി.ജോസഫ് എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം ഇക്കാര്യം സഭയില്‍ അറിയിച്ചത്.
മാധ്യമങ്ങളെ നിയന്ത്രിക്കാനല്ല ഉത്തരവ് കൊണ്ടുവന്നത്. കൂടുതല്‍ സൗകര്യമൊരുക്കാനാണ് ഉത്തരവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കൂടാതെ, ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളെന്ന് അവര്‍ പ്രസംഗിക്കുന്നു. അവര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
Post Your Comments