Health & Fitness

വേനല്‍ക്കാലമായി ചിക്കന്‍പോക്സ് വരാതെ സൂക്ഷിയ്ക്കാം

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ട അസുഖങ്ങളിലൊന്നാണ് ചിക്കന്‍പോക്സ്.  അതീവ ശ്രദ്ധയോടെയും കരുതലോടെയും വേണം ചിക്കന്‍പോക്സിനെ പ്രതിരോധിക്കാന്‍. ശരീരത്തില്‍ കുമിളകളായാണ് ചിക്കന്‍പോക്സ് വരുന്നത്. ആദ്യം ചെറിയ കുരുവായും പിന്നീട് അത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകാളായും മാറുന്നു. പലരിലും ചിക്കന്‍പോക്സ് വരുന്നത് വ്യത്യസ്ഥമായിട്ടായിരിക്കും. ഇക്കാരണത്താല്‍ തന്നെ ചിക്കന്‍പോക്സിന് പൊതുവായ ഒരു സ്വഭാവം പറയാന്‍ കഴിയില്ല.

രോഗത്തെ ആദ്യ അവസരങ്ങളില്‍ മനസിലാക്കാന്‍ കഴിയാതെ പോകുന്നത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. ശരീരത്തില്‍ അസാധാരണമായി ചെറിയ കുരുക്കള്‍ പൊന്തുകയും അതിനൊപ്പം ശരീരതാപനിലയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്താല്‍ എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങുകയാണ് വേണ്ടത്. പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍ പോക്സിന്റെ മറ്റ് ലക്ഷണങ്ങളാണ്. പത്തു മുതല്‍ 20 ദിവസം വരെയാണ് ചിക്കന്‍പോക്സ് പിടിപെടുക. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്സിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button