ന്യൂഡല്‍ഹി: ഇന്ത്യയില്‍ എട്ടിലൊരാള്‍ മരിക്കുന്നത് മലിനവായു ശ്വസിക്കുന്നത് കൊണ്ടാണെന്ന് പഠനം. മരണം, രോഗബാധ, ആയുര്‍ ദൈര്‍ഘ്യം കുറയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ വായു മലിനീകരണം മൂലം ഉണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുകവലിയേക്കാള്‍ ഗുരുതര പ്രശ്‌നങ്ങള്‍ വായുമലിനീകരണം മൂലമുണ്ടാകുന്നുവെന്നും ലാന്‍സെറ്റ് പ്ലാനെറ്ററി ഹെല്‍ത്ത് ജേര്‍ണല്‍ പറയുന്നു. വായു മലിനീകരണം മൂലം ചെറു പ്രായത്തില്‍ തന്നെയുള്ള മരണനിരക്കും രോഗബാധയും ആഗോള തലത്തില്‍ 26 ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ അത് 18 ശതമാനമാണ്. 2017ല്‍ ഇന്ത്യയില്‍ 70 വയസിന് താഴെ മരിച്ച 12.4 ലക്ഷം പേരില്‍ പകുതിയോളം മരണവും വായു മലിനീകരണം മൂലമാണ്. വായുമലിനീകരണ തോത് അല്‍പ്പം കുറയുകയാണെങ്കില്‍ ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം നിലവിലുള്ളതിനേക്കാള്‍ 1.7 വര്‍ഷം കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് വായു മലിനീകരണത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്.
Post Your Comments