കൊച്ചി : രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി വിവിധ മോഡൽ കാറുകളുടെ വില കൂട്ടാൻ ഒരുങ്ങുന്നു. എന്നാൽ എത്ര ശതമാനം വില ഉയർത്തുമെന്നു കമ്പനി അറിയിച്ചിട്ടില്ല. 2019 ജനുവരി മുതലാകും വില ഉയരുക. അസംസ്കൃത വസ്തുക്കളുടെ വില കൂടിയതും രൂപയുടെ മൂല്യം ഡോളറിനെതിരെ തകര്‍ന്നതുമാണ് വില ഉയർത്തുവാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഓരോ മോഡലുകള്‍ക്കും വ്യത്യസ്ഥമായ നിരക്കിലായിരിക്കും വില വര്‍ദ്ധനയെന്നും ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ ചെയുന്നു
Post Your Comments