മഞ്ജു വാര്യർക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റതായി റിപ്പോർട്ട്. സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് മഞ്ജുവിന് പരിക്കേറ്റത്. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു മഞ്ജുവിന് ചികിത്സ നൽകി. പ്രാഥമിക ശ്രുശ്രൂഷയ്ക്ക് ശേഷം മഞ്ജുവിനെ വിശ്രമത്തിന് അയക്കുകയായിരുന്നു. സിനിമയ്ക്കായി ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അടി തെറ്റി മഞ്ജുവിന്റെ തലയ്ക്ക് കൊണ്ടത്.
തലയില്‍ ചെറിയൊരു സ്റ്റിച്ചുണ്ട്. പരിക്ക് ഗുരുതരമല്ലെന്നും നടി ഉടന്‍ തന്നെ സെറ്റിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റെന്ന വാര്‍ത്ത അതിവേഗമായിരുന്നു സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നത്. എന്നാല്‍ മഞ്ജുവിന് നിസാര പരിക്കുകള്‍ മാത്രമേ ഉള്ളുവെന്നും ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
കാളിദാസ് ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയായ ജാക്ക് ആന്‍ഡ് ജിൽ ന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.
Post Your Comments