ന്യൂഡല്‍ഹി: മലയാളിയായ യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ കോര്‍ഡിനേറ്റര്‍ അല്‍ജോ കെ.ജോസഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഗസ്ത വെസ്റ്റ്ലന്ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടു കേസിലെ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനായി ഇന്നലെ
കോടതിയില്‍ ഹാജരായതിനാണ് പുറത്താക്കല്‍.
അതേസമയം ഈ വിഷയത്തില്‍ യൂത്ത്കോണ്‍ഗ്രസിന്റെ പ്രസ്താവന ഇങ്ങനെയാണ്: തീര്‍ത്തും വ്യക്തിപരമായ താത്പര്യത്തിന്റെ പേരിലാണ് ക്രിസ്റ്റ്യന്‍ മിഷേലിനായി അല്‍ജോ ജോസഫ് കോടതിയിലെത്തിയത്. അല്‍ജോ ജോസഫിന്റെ നടപടി അംഗീകരിക്കാനാവില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും യൂത്ത്കോണ്‍ഗ്രസ് ലീഗല്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായും യൂത്ത്കോണ്‍ഗ്രസ് പറയുന്നു.
എന്നാല്‍ വിഷയത്തില്‍ കോണ്ഗ്രസിനെകിരെ ആഞ്ഞടിക്കുകയാണ് ബിജിപി നേതൃത്വങ്ങള്‍. അല്‍ജോ ക്രിസ്റ്റ്യന്‍ മിഷേലിനായി ഹാജയരായതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പ്രതിക്കൂട്ടലാക്കി ബിജെപി കടുത്ത വിമര്‍ശനമുന്നയിച്ചു. എന്നാല്‍ പാര്‍ട്ടിയേയും തന്റെ തൊഴിലിനെയും രണ്ടായി കാണണമെന്നാണ് വിഷയത്തില്‍ അല്‍ജോ ജോസഫിന്റെ പ്രതികരണം.
Post Your Comments