തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷ ദിവസത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും. ഇതേ തുടര്‍ന്ന് സുരേന്ദ്രനെ ഇന്ന് വീണ്ടും പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും. സുരേന്ദ്രന്റെ ജാമ്യാപേക്ഷ നേരത്തേ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു . ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളില്‍ റിമാന്റില്‍ കഴിയുന്ന കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിച്ചേക്കും.
വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനടക്കമാണ് തന്നെ അറസ്റ്റ് ചെയ്ത് പീഢിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ചെന്ന കേസില്‍ തനിക്കെതിരായ ആരോ പണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. പമ്പയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള എസ്.പി ഹരി ശങ്കറിന്റെ പിതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ കെ. പി ശങ്കര്‍ദാസിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ മനഃപൂര്‍വം കേസില്‍ കുടുക്കിയതാണെന്നും സുരേന്ദ്രന്റെ ഹരജിയില്‍ ആരോപിക്കുന്നു.
Post Your Comments