Latest NewsKerala

നടി സേതുലക്ഷ്മിയുടെ മകന് ഇന്ദ്രജിത്തിന്റെ സഹായം : വൃക്ക മാറ്റിവെയ്ക്കാന്‍ പണം നല്‍കി

തിരുവനന്തപുരം : നടി സേതുലക്ഷ്മിയുടെ മകന് വൃക്ക മാറ്റിവെക്കാനായി നിരവധി പേരാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. വൃക്കമാറ്റി വെയ്ക്കാന്‍ നടന്‍ ഇന്ദ്രജിത്ത് പണം നല്‍കി.

പണം കൊടുത്ത് കിഡ്‌നി വാങ്ങുന്നതിനൊക്കെ കുറേ ബുദ്ധിമുട്ടുണ്ടെന്ന് കേള്‍ക്കുന്നു, കിഡ്‌നി ദാനം ചെയ്യാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് വലിയ സമാധാനമാവും ഞങ്ങള്‍ക്കിപ്പോള്‍ എന്നാണ് സേതുലക്ഷ്മി പറഞ്ഞത്.

സഹായം ചോദിച്ച് വീഡിയോ ഇട്ടതിനു ശേഷം ഒരുപാട് പേര്‍ വിളിച്ചിരുന്നു. സിനിമാ രംഗത്ത് നിന്നുള്ളവരും അല്ലാത്തതുമായി ഒരുപാട് പേര്‍ വിളിച്ചിരുന്നു കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും കയ്യില്‍ കരുതിയിട്ട് മാത്രമേ ഓപ്പറേഷന് ഇറങ്ങാവൂ എന്നാണ് ആശുപത്രിയില്‍ നിന്നും പറഞ്ഞത്. കുറച്ച് ദിവസം കൊണ്ട് അത് കിട്ടുമെന്നാണ് കരുതുന്നത്.

കിഡ്‌നി പണം കൊടുത്ത് വാങ്ങേണ്ടി വരില്ലെങ്കില്‍ ചെലവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയിലാണ് ഇപ്പോള്‍ കിഷോറുള്ളത്. ഡയാലിസിസ് നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഓപ്പറേഷന്‍ നടത്തുന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റുമെന്നാണ് കരുതുന്നു. വീഡിയോ ഇട്ടതില്‍ പിന്നെ എല്ലാവരും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടേയും കരുതലിനും സഹകരണത്തിനും നന്ദിയും സ്‌നേഹവുമുണ്ട്. എങ്ങനെയാണ് അത് പറഞ്ഞറിയിക്കേണ്ടതെന്ന് അറിയില്ലെന്നും സേതുലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button