Latest NewsKerala

സുരേന്ദ്രനെ വിമർശിച്ച് ഹൈക്കോടതി ; ജാമ്യാപേക്ഷയിൽ എതിർപ്പുമായി സർക്കാർ

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ലെന്ന് ഹൈക്കോടതി. സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്നയാള്‍ ഇത്തരം പ്രവര്‍ത്തി ചെയ്യരുതെന്നും കോടതി പറഞ്ഞു.

കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയാണ്. കെ.സുരേന്ദ്രന്‍ നിയമം കൈയിലെടുത്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഒപ്പം ജാമ്യാപേക്ഷയിൽ എതിർപ്പുണ്ടെന്നും സർക്കാർ അറിയിച്ചു. ഇതോടെ സുരേന്ദ്രനെ എത്ര കാലം ജയിലില്‍ ഇടുമെന്ന് ഹൈക്കോടതിസർക്കാരിനോട് ചോദിച്ചു. തുടര്‍ന്ന്‍  വിധി പറയുന്നത്  കോടതി നാളത്തേക്ക് മാറ്റിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button