തുറവൂർ : കള്ളനോട്ട് നൽകി ലോട്ടറി ടിക്കറ്റുകൾ വാങ്ങിയതായി പരാതി. കുട്ടികൾ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ട് നൽകി ലോട്ടറി വാങ്ങിയ യുവാവ് കബളിപ്പിച്ചതായി പോലീസിൽ പരാതി നൽകി. ലോട്ടറി വിൽപന നടത്തുന്ന കോടംതുരുത്ത് കോളുതറ ലെനിൻ(42) ആണ് കുത്തിയതോട് പോലീസിൽ പരാതി നൽകിയത്.
കോടംതുരുത്ത് വിവിഎച്ച്എസ് സ്കൂളിന് സമീപമായിരുന്നു സംഭവം.ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് 2000രൂപയുടെ കളിനോട്ട് നൽകി ലെനിന്റെ കയ്യിൽനിന്നും 12 ലോട്ടറി ടിക്കറ്റുകൾ വാങ്ങി. ബാക്കി തുക നൽകിയശേഷം നോട്ട് പരിശോധിച്ചപ്പോൾ കളിനോട്ടാണെന്ന് തിരിച്ചറിഞ്ഞതോടെ, ലെനിനെ തള്ളിയിട്ട ശേഷം യുവാവ് ബൈക്കുമായി പോവുകയായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments