തിരുവനന്തപുരം: ഒരുമയിലൂടെ മാത്രമേ പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കാന്‍ കഴിയൂ എന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ‘കേരളം നാളെ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 31,000 കോടി രൂപയിലധികം പുനര്‍നിര്‍മ്മാണത്തിനായി വേണ്ടിവരുമെന്നും എന്നാല്‍ ദുരിതാശ്വാസ നിധിയും, കേന്ദ്രസഹായവും ഉള്‍പ്പെടെ വെറും 5,000 കോടിയില്‍ താഴെ മാത്രമേ ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരിക്കലും മറക്കാനാകാത്തത് മത്സ്യത്തൊഴിലാളികളെയാണ്, അവരുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ മഹത്വം പണം വിതരണം കൊണ്ടുമാത്രം അളക്കാവുന്നതല്ല. മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങണം എന്ന സര്‍ക്കാര്‍ തീരുമാനം ചരിത്രത്തിന്റെ ഭാഗമായി. പണം വിതരണം ചെയ്തതു കൊണ്ടുമാത്രം അളക്കാവുന്നതല്ല മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ മഹത്വമെന്നും ഇ.പി.ജയരാജൻ കൂട്ടിച്ചേർത്തു.
Post Your Comments