ലക്നൗ: ഗോവധത്തിന്റെ പേരിലുണ്ടായ ആള്ക്കൂട്ടാക്രമത്തില് കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ കുടുംബത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു. ലക്നൗവിലെ യോഗി ആദിത്യനാഥിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സുബോധ് കുമാറിന്റെ ഭാര്യയും രണ്ടു മക്കളും സഹോദരിയും ഇവിടെ എത്തിയിരുന്നു.
പശുക്കളുടെ അഴുകിയ ജഡം കണ്ടെത്തിയതിന്റെ പേരില്‍ മൂന്നു ദിവസം മുമ്പ് ബുലന്ദ്ഷഹറിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിലാണ് സുബോധ് കുമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. അതേസമയം വിഷയത്തില്‍ യുപി മുഖ്യമന്ത്രി മൗനം പാലിച്ചു എന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഈ സന്ദര്‍ശനം.
കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരോട് ഭരണകൂടം മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. യുപി ഡിജിപി ഒ.പി.സിങും ഇവര്‍ക്കൊപ്പം മുഖ്യമന്ത്രി കാണാനെത്തിയിരുന്നു. മുഖ്യമന്ത്രി സുബോധ് കുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയതായും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും ഒ.പി.സിങ് കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.
അതേസമയം അഖ്ലാഖ് വധക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍. ഇദ്ദേഹത്തെ ആസൂത്രിതമായി കൊലപ്പെടുത്തി എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ആക്രമണത്തില്‍ ആദ്യം തലയ്ക്ക് പരിക്കേറ്റ സുബോധിനെ ആശുപത്രിയില്‍ കൊണ്ടു പോകും വഴി ഒരു സംഘം പിന്തുടര്ന്നെത്തി നിറയൊഴിക്കുകയായിരുന്നു.
Post Your Comments