ലക്നോ: ബാബ്റി മസ്ജിദ് തകര്‍ത്തതിന്‍റെ വാര്‍ഷികം പ്രമാണിച്ച് അയോധ്യയില്‍ കനത്ത സുരക്ഷ. വിഎച്ച്‌പി, ബജ്റംഗ്ദള്‍ എന്നിവ ഇന്ന് ശൗര്യ ദിവസ് ആയി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മുസ്ലീം സംഘടനകള്‍ കരിദിനവും പ്രഖ്യാപിച്ചു. ഇതിന്‍റെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ 2500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സിആര്‍പിഎഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്നിവരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സംഘർഷസാധ്യതകൾ കണക്കിലെടുത്താണ് അയോധ്യയിൽകനത്ത സുരക്ഷയൊരുക്കിയിരിക്കുന്നത്.
Post Your Comments