പെരിയ : അടിയന്തിര ഘട്ടത്തില്‍ വിമാനമിറക്കാനുളള സംവിധാനം ( എയര്‍ സ്‍ട്രിപ്പ് പദ്ധതി) കാസര്‍ഗോഡ് പെരിയയില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും പദ്ധതി ലാഭകരമാണെന്നും വിദദ്ധ സംഘത്തിന്‍റെ വിലയിരുത്തല്‍. എയര്‍ സ്‍ട്രിപ്പ് പദ്ധതിക്കായി ജില്ലാ ഭരണകൂടം കണ്ടെത്തിയ കൈക്കോട്ട് കുണ്ടില്‍ നേരിട്ടെത്തി നടത്തിയ പഠനത്തിന് ശേഷമാണ് സമിതി എയര്‍സ്ട്രിപ്പ് സാധ്യമാണെന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
സമിതി നടത്തിയ പ്രാഥമിക പഠന റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സര്‍ക്കാരില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരും മംഗലാപുരവും ഉള്‍പ്പെടെ സമീപത്തുള്ള നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ എയര്‍സ്ട്രിപ്പിനെ മാറ്റിയെടുക്കാമെന്നാണ് കരുതുന്നത്. എണ്‍പത് ഏക്കര്‍ സ്ഥലമാണ് പദ്ധതിക്ക് ആവശ്യം. ഇതില്‍ 29 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുണ്ട്. 51 ഏക്കര്‍ ഏറ്റെടുക്കണം. വിദഗ്ദ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Post Your Comments