ആഗ്ര: സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ വാഹന സൗകര്യം ലഭ്യമല്ലാത്തതിനാല്‍ പോലീസ് ഒരു കിലോമീറ്ററോളം കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിക്കേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വിധവയായ 48 കാരിയാണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതായി അറിവ്. സംഭവം അറിഞ്ഞെത്തിയ നാരായണി പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരും പൊലീസ് പ്രതികരണ വിഭാഗത്തിലെ(പി ആര് വി) ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കോണ്‍സ്റ്റബിള്‍ സന്തോഷ് കുമാര്‍, രോഹിത് യാദവ് എന്നിവരും രക്ഷപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മറ്റ് രണ്ട് പേരും കാണിച്ച ധീരത അഭിനന്ദനീയമാണെന്നും നാല് പേരും പാരിതോഷികം അര്‍ഹിക്കുന്നുവെന്നും നാരായണി പൊലീസ് സ്റ്റേഷന് ഓഫീസര്‍ രാകേഷ് സരോജ് പറഞ്ഞു. പൊളളലേറ്റ സ്ത്രീയെ കട്ടിലില്‍ ചുമന്ന് പോലീസ് നടത്തുന്ന രക്ഷാപ്രവര്‍ത്തനം സമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയവരെ നിരവധി പേര് അഭിനന്ദിക്കുകയും ചെയ്തു.
പൊലീസുകാര്‍ക്കുള്ള ക്യാഷ് പ്രൈസ് അടുത്ത ദിവസം തന്നെ സമ്മാനിക്കുമെന്ന് ബന്ദ എസ്പി ഗണേഷ് പ്രസാദ് സഹ അറിയിച്ചുണ്ട്. സാമ്പത്തിക പ്രശ്നമാണ് സ്ത്രീയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ദ എസ്പി ഗണേഷ് പ്രസാദ് പറഞ്ഞതായി റിപ്പോര്‍ട്ട്.
थाना नरैनी @bandapolice की @up100 की #PRV ने एक गांव में आग से जली हुई महिला को 2 km तक अपने कंधों पर उठाकर पैदल चलकर गांव से बाहर उन्हें अस्पताल में भर्ती कराया गया जहां महिला की जान बच गई है अस्पताल में इलाज चल रहा। @Uppolice #LifeSaving pic.twitter.com/8BRwXIKOQj
— पुलिस सेवक है (@PoliceSewakHai) December 2, 2018
Post Your Comments