KeralaLatest News

പ്രളയാനന്തര കേരളത്തിനായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പാളിച്ചയെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: പ്രളയാനന്തര സംസ്ഥാന പുനര്‍നിര്‍മാണത്തെക്കുറിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു. പ്രളയദുരിതാശ്വാസത്തില്‍ സര്‍ക്കാരിന് പാളിച്ച സംഭവിച്ചുവെന്നും നൂറു ദിവസം പിന്നിട്ടിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭിച്ചിട്ടില്ലയെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചു സംസാരിച്ച വി.ഡി.സതീശന്‍ എംഎല്‍എ ആരോപിച്ചു.

രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പോലും ലഭിക്കാത്തവരുണ്ട്. ഇരുപത് ശതമാനം പേര്‍ക്ക് 10000 രൂപ ഇപ്പോഴും കിട്ടിയിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ല. 100 ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴികളുടെ തോണി പോലും നന്നാക്കിയിട്ടില്ല. മത്സ്യത്തൊഴികളുടെ വീട് പട്ടിണിയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല എന്നും അദ്ദേഹം ആരോപിച്ചു. ദുരിതാശ്വാസത്തില്‍ വിവേചനം കാണിച്ചുവെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു.

അതേസമയം, ധനസഹായം നാല് ലക്ഷം രൂപയില്‍ നിന്ന് ആറ് ലക്ഷമാക്കണമെന്ന് അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് രാഷ്ട്രീയം കളിച്ചു. സാലറി ചലഞ്ച് പൊളിച്ചത് യുഡിഎഫ് ആണെന്ന് സജി ചെറിയാന്‍ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ മാത്രം 600 മത്സ്യത്തൊഴിലാളി വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വന്നത്. ഒരു യുഡിഎഫ് നേതാവിന്റേയും നേതൃത്വത്തില്‍ ഒറ്റവള്ളം പോലും എത്തിയില്ല. ദുരിതാശ്വാസ ക്യാമ്പുകള്‍ സിപിഎം ക്യാമ്പുകളാണെന്ന് ആരോപിച്ച് ക്യാമ്പുകളെ തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍. സാലറി ചാലഞ്ച് പൊളിക്കാനും പ്രതിപക്ഷം ശ്രമിച്ചുവെന്നും സജി ചെറിയാന്‍. ഇദ്ദേഹത്തിന്റെ ആരോപണത്തോടെ സഭ പ്രക്ഷുബ്ദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button