Latest NewsKerala

ബസില്‍ നിന്നിറങ്ങവെ ടയറിനടിയില്‍പ്പെട്ട് മൂന്നുവയസ്സുകാരി മരിച്ചു

വര്‍ക്കല: ബസില്‍ നിന്നിറങ്ങവെ ടയറിനടിയില്‍പ്പെട്ട് മൂന്നുവയസ്സുകാരി മരിച്ചു. അമ്മയോടൊത്ത് ബസില്‍ നിന്നിറങ്ങവെയായിരുന്നു സംഭവം. . ഇടവ കാപ്പില്‍ കാക്കോലുവിള വീട്ടില്‍ മനീഷ് അഞ്ജു ദമ്ബതികളുടെ മകള്‍ അക്ഷയയാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ കാപ്പില്‍ എച്ച്‌.എസ് റോഡില്‍ കാട്ടുവിള കശുവണ്ടി ഓഫീസ് ജംഗ്ഷനിലാണ് സംഭവം. അഞ്ജുവിന്റെ കാപ്പിലിലുള്ള വീട്ടില്‍ നിന്നു മനീഷിന്റെ കാട്ടുവിളയിലെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

ബസില്‍ നിന്നിറങ്ങവെ അമ്മയുടെ കൈവിട്ടുനീങ്ങിയ കുട്ടി ബസിനടിയില്‍പ്പെട്ടു. ഇതിനിടെ മുമ്ബോട്ടെടുത്ത ബസിന്റെ പിറകുവശത്തെ ടയര്‍ കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയും തത്ക്ഷണം മരിക്കുകയുമായിരുന്നു. അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കളേറ്റുവാങ്ങി സംസ്‌കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button