കോഴിക്കോട്: അര്‍ദ്ധരാത്രി പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി പണം തട്ടാന്‍ ശ്രമം. കാരന്തൂര്‍- മെഡിക്കല്‍ കോളേജ് റോഡില്‍ പെട്രോള്‍ പമ്പിലാണ് മോഷ്ടാവിന്റെ അധിക്രമം. അതേസമയം പമ്പിലെ ജീവനക്കാരന്റെ സമയോചിതമായ ഇടപെടല്‍ മൂലം പണം തിരികെ കിട്ടി.
കൊളായിത്താഴത്തെ സി. ദേവദാസന്‍ ആന്‍ഡ് ബ്രദേഴ്സ് എന്ന ഭാരത് പെട്രോളിയം പമ്പില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് സംഭവമുണ്ടായത്. പമ്പിലെ കളക്ഷന്‍ തുകയുമായി പോയ ജീവനക്കാരനാണ് മോഷ്ടാവിന്റെ ആക്രമണത്തിന് ഇരയായത്. 1,70,000 രൂപ ബാഗിലാക്കി ഇയാള്‍ തൊട്ടടുത്തുള്ള വീട്ടിലേയ്ക്ക് പോകുമ്പോള്‍ മുഖം മറച്ചെത്തിയ ആള്‍ ബാഗ് കൈക്കലാക്കുകയായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുണ്ടായ അടിപിടിക്കിയടില്‍ ജീവനക്കാരന്‍ ബഹളം വച്ചതോടെ തൊട്ടടുത്ത മുറിയില്‍ വിശ്രമിക്കുകയായിരുന്ന മറ്റൊരു ജീവനക്കാരനും ഇവിടേയ്ക്ക് വന്നു. എന്നാല്‍ ഇയാള്‍ വരുന്നതിനു മുമ്പ് മോഷഅടാവ് ബാഗുമായാ കടന്നു കളഞ്ഞു.
അതേസമയം ബാഗിന്റെ സിപ്പ് ഇടാതിരുന്നതിനാല്‍ പിടിവലിക്കിടെ പണം താഴെ വീണിരുന്നു. എന്നാല്‍ മോഷ്ടാവ് ജീവനകാര്‍ക്കെതിരെ തോക്ക് ചൂണ്ടിയെന്നും പരാതിയുണ്ട്. വെള്ള ടീ ഷര്‍ട്ട് ധരിച്ച് ഉയരം കുറഞ്ഞ ആളാണ് മോഷണ ശ്രമം നടത്തിയെന്നാണ് ജീവനകാരുടെ മൊഴി. അതേസമയം മതിയായ വെളിച്ചമില്ലാതിരുന്ന സമയമായതിനാല്‍ സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ ഒന്നും വ്യക്തമല്ല.
Post Your Comments