തിരുവനന്തപുരം :മറ്റൊരാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് അയാളുടെ സമ്മതപത്രം വേണമെന്ന എസ്ബിഐയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മറ്റൊരാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് അക്കൗണ്ട് ഉടമയുടെ സമ്മതപത്രം സമര്‍പ്പിക്കുകയോ പണമടയ്ക്കുന്ന സ്ലിപ്പില്‍ ഉടമയുടെ ഒപ്പ് രേഖപ്പെടുത്തുകയോ വേണമെന്നാണ് എസ്ബിഐയുടെ നിർദേശം. പണമടയ്ക്കുന്നയാള്‍ എസ്ബിഐ ഇടപാടുകാരനാണെങ്കില്‍ സമ്മത പത്രം നല്‍കേണ്ടതില്ല. പകരം സ്വന്തം അക്കൗണ്ട് നമ്പർ സ്ലിപ്പിൽ രേഖപ്പെടുത്തേണ്ടതാണ് .
അന്യസംസ്ഥാന തൊഴിലാളികളും വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും പഠിക്കുന്ന മക്കള്‍ക്ക് പണം അയച്ചു കൊടുക്കുന്ന മാതാപിതാക്കളുമാണ് ഈ തീരുമാനം മൂലം വലഞ്ഞിരിക്കുന്നത്. അതേസമയം അടിയന്തിര ആവശ്യങ്ങള്‍ക്ക് പണം നിക്ഷേപിക്കാനെത്തുന്നവരെ മടക്കി അയക്കരുതെന്ന നിര്‍ദേശവും തല്‍ക്കാലം എസ്ബിഐ നല്‍കിയിട്ടുണ്ട്. പുതിയ പരിഷ്‌കാരത്തില്‍ ഇടപാടുകാര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
Post Your Comments