പത്തനംതിട്ട : സംസ്ഥാനത്ത് ശബരിമല പ്രശ്നം ശാന്തമായിരിക്കെ ഡിസംബര്‍ അവസാനത്തോടെ നാനൂറിലധികം സ്ത്രീകള്‍ മല കയറാന്‍ ഒരുങ്ങുന്നു ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ വഴിയാണ് ആചാരസംരക്ഷണത്തിന്റെ പേരിലുള്ള ലിംഗവിവേചനത്തിനെതിരായി പോരാട്ടത്തിന കൊടിപിടിച്ചിരിക്കുന്നത്.
ശബരിമല യാത്രയ്ക്ക് തയറായിട്ടുള്ള യുവതികളും, സന്നദ്ധപ്രവര്‍ത്തകരും സാമൂഹ്യമാധ്യമങ്ങള്‍ വഴി ബന്ധപ്പെടുകയും തുടര്‍ന്ന് ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് പ്രവര്ത്തനപദ്ധതികളൊരുക്കുന്നതെന്നാണ് കൂട്ടായ്മയുടെ പേജില്‍ വ്യക്തമാക്കുന്നത്. ഫെയ്സ്ബുക്ക് പേജ് തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ മല ചവിട്ടാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്ന സ്ത്രീകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്ന് സംഘാടകര്‍ പറയുന്നു.
Post Your Comments