KeralaLatest News

ശബരിമലയിൽ നെയ്യഭിഷേക വരുമാനത്തിൽ കുറവ്

ശബരിമല : സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിലെ നിയന്ത്രണങ്ങളിൽ അയവുവരുത്തുകയും കൂടുതൽ സമയം അനുവദിക്കുകയും ചെയ്തെങ്കിലും ഇത്തവണ നെയ്യഭിഷേകം കുറഞ്ഞു. പുലർച്ചെ 3.15ന് നെയ്യഭിഷേകം ആരംഭിക്കുന്നുണ്ട്. 15 ദിവസത്തെ കണക്കനുസരിച്ച് നെയ്യഭിഷേകത്തിലൂടെ ലഭിച്ച വരുമാനം 21.48 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 20 ലക്ഷത്തിന്റെ കുറവുണ്ട്.

ഉച്ചയ്ക്കു ശേഷം സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് നെയ്യഭിഷേകം നടത്തണമെങ്കിൽ രാത്രിയിൽ തങ്ങിയേ പറ്റൂ. എന്നാൽ വിരിവച്ചു വിശ്രമിക്കാൻ വൃത്തിയുള്ള സ്ഥലങ്ങൾ കുറവായതിനാൽ നല്ലൊരുഭാഗം തീർഥാടകരും അഭിഷേകം നടത്താതെ മലയിറങ്ങുകയാണ്. രണ്ടു ദിവസമായി ദർശനത്തിനു നല്ല തിരക്ക് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button