പത്തനംതിട്ട: അയ്യപ്പ ഭക്തരുടെ എണ്ണം കൂട്ടാന്‍ സിനിമ താരങ്ങളെ ഉള്‍പ്പടുത്തി ശബരിമല പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞത് പരിഹരിക്കാനായിരുന്നു ഇത്തരം ഒരു തീരുമാനം. കേരളത്തില്‍ നിന്നു മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഭക്തരുടെ എണ്ണത്തില്‍ പോലും ഇടിവു വന്നിരുന്നു. വിവിധ ഇഭാഷകളില്‍ നിന്നുമുള്ള താരങ്ങളെ ഉള്‍പ്പെടുത്തി പരസ്യം ചെയ്യാനായിരുന്നു തീരുമാനം.
എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. തുടര്‍ന്നാണ് പത്രം വഴി പരസ്യം ചെയ്യാമെന്ന് തൂരുമാനമാകുന്നത്. ശബരിമലയ്‌ക്കെതിരായ കുപ്രചരണം അവസാനിപ്പിക്കാനാണ് പത്ര പരസ്യം ചെയ്യുത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മാര്‍ഗം വേണ്ട വിധത്തില്‍ ഫലപ്രദമായില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം.
Post Your Comments