കണ്ണൂര്‍ : കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ പതിനാറു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ലോഡ്ജ് മാനേജര്‍ പവിത്രന്, മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്, അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ ദിനേശന് അറസ്റ്റ് ചെയ്തത്. ബ്ലാക് മെയിലിംഗിനുള്ള ശ്രമം പാളിയതിനാലാണ് പ്രതികൾ അറസ്റ്റിലായത്.
സഹോദരിയുടെ നഗ്നവീഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കില്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമുള്ള ഭീഷണി സന്ദേശം സഹോദരന് ആദ്യമായി വന്നത് 26 ന് ആയിരുന്നു.ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താനായിരുന്നു നിര്‍ദ്ദേശം. അന്തര്‍ സംസ്ഥാന വേരുകളുള്ള സെക്സ് റാക്കറ്റാണ് പറശ്ശനിക്കടവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
അതുകൊണ്ടാണ് ഷൊര്‍ണ്ണൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് സഹോദരനെ വിളിച്ചു വരുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 27 ന് രാത്രി ഷൊര്‍ണ്ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറില്‍ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. ഇവിടെവെച്ചാണ് പെൺകുട്ടിയുടെ നഗ്നവീഡിയോ സഹോദരനെ കാണിച്ചത്. തുടർന്ന് ഇവരുമായി വാക്കേറ്റമുണ്ടായപ്പോൾ സഹോദരനെ ഈ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പിന്നീട് ഷൊർണ്ണൂർ റയിൽവേ സ്റ്റേഷനിൽ ഇറക്കിവിടുകയും ചെയ്തു. കഴിഞ്ഞ നവംബര്‍ 13, 19 തീയതികള്‍ക്കിടയില്‍ പറശിനിക്കടവിലെ ലോഡ്ജില്‍ വച്ചു പെണ്‍കുട്ടിയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ലോഡ്ജ് മാനേജര്‍ പവിത്രന് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രമുഖര്‍ ഉള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചവരില്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
പോക്സോ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ചവരാണ് വര്‍ഷങ്ങളായി പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. ഇവര്‍ വഴി കൂടുതല്‍ പേരെത്തി. നിലവില്‍ പറശിനിക്കടവില്‍ വെച്ച് നടന്ന കൂട്ട ബലാത്സംഗത്തിലാണ് കേസുള്ളത്.
Post Your Comments