പൂനെ: ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി പോലീസ്. ഹെല്‍മറ്റില്ലാതെ ബൈക്കുമായെത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കാനൊരുങ്ങി പൂനെ പോലീസ്. 2019 ജനുവരി ഒന്ന് മുതല്‍ ഈ നിയമം നടപ്പിലാക്കുമെന്ന് പോലീസ് അറിയിച്ചു.
പുതിയ രീതിവഴി ഇരുചക്ര വാഹന അപകടങ്ങൾ ഒരു പരിധി കുറയ്ക്കാനാകുമെന്ന് പോലീസ് വ്യക്തമാക്കി. ഇത് കൂടാതെ ഹെല്‍മറ്റ് പരിശോധന ഉള്‍പ്പെടെയുള്ള വാഹന പരിശോധനകള്‍ക്കായി പ്രത്യേകം പോലീസ് സംഘത്തെ നിയോഗിക്കുമെന്ന് പുനെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ തേജസ്വി സത്പുത് പറഞ്ഞു. ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്നവര്‍ക്ക് കനത്ത പിഴയും ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments