കൊച്ചി : കേരളത്തിലെ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് നാവികസേന പ്രതിഫലം ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായുള്ള വാര്‍ത്ത ശുദ്ധ അസംബന്ധമാണ്. ഇത്തരത്തില്‍ നാവിക സേന പ്രതിഫലം ആവശ്യപ്പെട്ടതായി മു്യമന്ത്രി പിണറായി വിജയന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ തുകയുടെ കണക്ക് പ്രത്യേകമായി തിട്ടപ്പെടുത്തുന്നില്ല. രാജ്യതാത്പ്പര്യം മുന്‍നിര്‍ത്തി സമൂഹത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്ക് നാവികസേന ഒരിയ്ക്കലും പ്രതിഫലം ഈടാക്കാറില്ലെന്ന് നാവിക സേന ദക്ഷിണ മേഖലാ മേധാവി വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്‌ല പറഞ്ഞു
Post Your Comments