ബെംഗളൂരു: ഇനി പേടിക്കാതെ മെട്രോ യാത്ര. നമ്മ മെട്രോ സ്റ്റേഷനുകളിൽ ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ കാൽവഴുതി വീണുള്ള അപകടങ്ങൾ തടയാൻ പരിഹാരവുമായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) രംഗത്ത്.
സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ട്രെയിനിന്റെ വാതിൽ ഭാഗത്തിനും പ്ലാറ്റ്ഫോമിനും ഇടയിലെ വലിയ വിടവിൽ കാൽ കുടുങ്ങാതിരിക്കാൻ വീതിയേറിയ പാനൽ ഘടിപ്പിക്കുകയാണ്.
യാത്രക്കാരുടെ സുരക്ഷക്കായി മൈസൂരു റോഡ് സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ പാനൽ ഘടിപ്പിച്ചതിനു ജനങ്ങളിൽ നി്ന്ന് വലിയ സ്വീകാര്യത ലഭിച്ചതിനാൽ ശേഷിച്ച 39 സ്റ്റേഷനിലേക്കും ഇതു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിഎംആർസി എന്ന് റിപ്പോർട്ടുകൾ.
Post Your Comments