Latest NewsKerala

മോഹലാലിന്റെ ആനക്കൊമ്പ് വിവാദം ; കേന്ദ്രം അന്വേഷണം ആരംഭിച്ചു

കൊച്ചി : ആനക്കൊമ്പ് വിവാദത്തിൽ നടൻ മോഹൻലാലിനെതിരെയും സർക്കാരിനെതിരെയും കേന്ദ്രം അന്വേഷണം ആരംഭിച്ചു. കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. താരത്തെ കേസില്‍നിന്നു രക്ഷിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന സി.എ.ജി. റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്രം അന്വേഷണം ആരംഭിക്കുന്നത്.

ഒരു വിഭാഗം ആനപ്രേമികളുടെ പരാതിയെത്തുടര്‍ന്ന് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് നാല് ആനക്കൊമ്പുകൾ കണ്ടെടുത്തത്. ഇതിന്റെ ഉടമസ്ഥാവകാശരേഖകള്‍ താരത്തോടാവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വനംവകുപ്പ് കേസെടുത്തു. എന്നാല്‍, നിയമത്തില്‍ ഇളവു വരുത്തി താരത്തെ കേസില്‍നിന്ന് ഊരിയെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഉടമസ്ഥാവകാശ രേഖയില്ലാത്ത ആനക്കൊമ്പ് കണ്ടെടുത്താല്‍ അവ പിടിച്ചെടുത്ത് ഗസറ്റില്‍ പരസ്യംചെയ്ത് യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയോ സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയോ വേണമെന്നാണ് ചട്ടം. ഇതൊന്നും താരത്തിന്റെ കേസില്‍ പാലിക്കപ്പെട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സി.എ.ജിയുടെ റിപ്പോര്‍ട്ട്. സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ താരവും താരത്തെ സഹായിച്ച ഉദ്യോഗസ്ഥരും വെട്ടിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button