കണ്ണൂര്‍: ഇരിട്ടി-വീരാജ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം പാതയിലൂടെ ഇനി ബസുകള്‍ക്ക് രാത്രിയിലും സഞ്ചരിക്കാം . രാത്രിയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കുടക് ജില്ലാ ഭരണകൂടം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ട്രക്കുകള്‍ ഉള്‍പ്പെടെ പത്തു ചക്ര വാഹനങ്ങള്‍ക്കുള്ള നിരോധനം നീക്കിയിട്ടില്ലാത്തതായും അറിയിച്ചു. മാക്കൂട്ടം വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചുരം പാത തകര്‍ന്ന് അപകട ഭീഷണിയിലായതിനെത്തുടര്ന്നാണ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
ബംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് രാത്രിയാത്ര വിലക്ക് പിന്‍വലിച്ചതോടെ ഗുണകരമായിരിക്കുന്നത്. ബംഗളൂരുവില്‍നിന്നു കണ്ണൂരിലേക്കുള്ള ബസുകള്‍ നൂറു കിലോമീറ്ററോളം ചുറ്റിവളഞ്ഞ് ഗോണികുപ്പ-കുട്ട-മാനന്തവാടി വഴി കൊട്ടിയൂര്‍ പാല്‍ച്ചുരം വഴിയോ നെടുംപൊയില്‍ ചുരം വഴിയോ ആയിരുന്നു വന്നിരുന്നത്. വിലക്ക് പിന്‍വലിച്ചതോടെ ഈ രീതിയില്‍ മാറ്റം വരുമെന്നത് ആശ്വാസകരമാണ്.
Post Your Comments