തിരുവനന്തപുരം: മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് അടക്കം മാനേജ്മെന്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. സംഭവത്തിൽ വേണ്ട നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണിത്. ഒന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്. സമരക്കാരുടെ ശമ്ബളത്തില്‍ നിന്നു നഷ്ടം ഈടാക്കാനാണ് നീക്കം. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഡ്രൈവഴ്സ് യൂണിയന്‍, എ.ഐ.ടി.യു.സി, ബി.എം.എസ് നേതാക്കളടക്കം 170പേര്‍ക്കെതിരെയാണ് നടപടി.
ബസ് സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതിനെതിരെ സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തിയ പ്രതിഷേധമാണ് കഴിഞ്ഞ നവംബര്‍ 16 ന് മിന്നല്‍ പണിമുടക്കായി മാറിയത്. 1200 ട്രിപ്പുകള്‍ തടസപ്പെട്ടു. മൂന്നരമണിക്കൂര്‍ സംസ്ഥാന വ്യാപകമായി ബസുകള്‍ നിര്‍ത്തിയിട്ടു. പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments