KeralaLatest News

സർക്കാരിലേക്ക് വാഹനങ്ങൾ വാങ്ങാൻ പുതിയ തന്ത്രവുമായി ധനമന്ത്രി

തിരുവനന്തപുരം: പ്രളയത്തിൽ സാമ്പത്തിക നഷ്ടം നേരിടുന്ന സർക്കാരിലേക്ക് പുതിയ വാഹനങ്ങൾ വാങ്ങാൻ ധനാഭ്യർത്ഥന നടത്തി ധനമന്ത്രി തോമസ് ഐസക്. ഈ വിഷയം സംബന്ധിച്ച് നിയമസഭയിൽ അദ്ദേഹം ഉപധനാഭ്യർത്ഥന നടത്തി. 10 ലക്ഷത്തിനു മേൽ വിലയുള്ള 9 വാഹനങ്ങൾ പുതുതായി വാങ്ങാനും എൽബിഎസ് സെന്ററിന്റെ കൈവശമുള്ള ബിഎംഡബ്ല്യു കാർ ടൂറിസം വകുപ്പിനു വേണ്ടി 12 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാനുമാണ് ധവകുപ്പിന്റെ തീരുമാനം.

അതേസമയം വാഹനങ്ങളുടെ വില ഉപധനാഭ്യർഥനയിൽ വ്യക്തമാക്കിയിട്ടില്ലെന്നും പകരം വാഹനം വാങ്ങാനായി പുറത്തിറക്കിയ ഉത്തരവുകളുടെ നമ്പർ മാത്രമാണ് ധനാഭ്യർഥനയിൽ ഉദ്ധരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു വേണ്ടി 14 ലക്ഷം രൂപയുടെ വാഹനങ്ങൾ സർക്കാർ വാങ്ങുമെന്ന് ചില സൂചനകൾ ലഭിച്ചു.

ലോട്ടറി ഡയറക്ടർ, കെൽപാം, പ്രിന്റിങ് ഡയറക്ടർ, കോട്ടയം എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജ‍‍ഡ്‍ജ്, സഹകരണ ആർബിട്രേഷൻ കോടതി എന്നിവർക്കുവേണ്ടി ഓരോ വാഹനവും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനും ലോകായുക്ത അന്വേഷണ സംഘത്തിനും രണ്ടു വീതം വാഹനങ്ങളുമാണ് സര്‍ക്കാര്‍ വാങ്ങാനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button