ചെന്നൈ: 91 ദിവസം മുതല്‍ 180 ദിവസം വരെയുളള സ്ഥിരം നിക്ഷേപത്തിന് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ ബാങ്ക്. ഈ കാലയളവിലേക്ക് ഒരു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് 0.25 ശതമാനം കൂട്ടിയത്.
മുന്‍പ് 6 ശതമാനമുണ്ടായിരുന്ന പലിശ ഇതോടെ 6.25 ശതമാനമാക്കി. കൂടാതെ 121 ദിവസം മുതല്‍ 180 ദിവസം വരെ കാലയളവിലേക്കുണ്ടായിരുന്ന ഒരു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനമായിരുന്ന പലിശ 6.50 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. തിങ്കളാഴ്ച്ച മുതല്‍ പുതുക്കിയ ഈ നിരക്ക് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
Post Your Comments