ഇന്ത്യയിൽ സ്ത്രീകളിൽ കൂടുതൽപേരും ജോലി ചെയ്യാനാഗ്രഹിക്കുന്നത് ബംഗളൂരുവെന്നു പഠനം. ഗവണ്‍മെന്‍റ്, ഇന്‍ഡസ്ട്രി, അക്കാദമിക് രംഗങ്ങള്‍ അടിസ്ഥാനപ്പെടുത്തി 2019 -ലെ ‘ഇന്ത്യാ സ്കില്‍സ് റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തൽ. വീബോക്സ് എന്ന ഓണ്‍ലൈന്‍ ടാലന്‍റ് അസസ്മെന്‍റ് ഫേം, പീപ്പിള്‍ സ്ട്രോങ് എന്ന എച്ച്.ആര്‍ സൊല്യൂഷന്‍ ടെക്നോളജി കമ്പനി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവ, ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍, യുഎന്‍ഡിപി, എഐയുഎ എന്നിവരുടെ സഹകരണത്തോടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ജോലിക്കാര്‍ എന്നിവര്‍ക്കിടയിലായിരുന്നു സർവ്വേ നടത്തിയത്. ഹൈദരാബാദ്, മുംബൈ, പൂനെ തുടങ്ങിയവയാണ് അടുത്തതായി സ്ത്രീകള്‍ ജോലി ചെയ്യാനിഷ്ടപ്പെടുന്ന നഗരങ്ങള്‍. കൂടാതെ ബിരുദധാരികളായ യുവാക്കള്‍ ജോലി തേടാന്‍ തെരഞ്ഞെടുക്കുന്ന നഗരവും ബെംഗളൂരു തന്നെ.
ഐടി, ആശുപത്രി, ട്രാവല്‍, ബാങ്കിങ്, സോഫ്റ്റ് വെയര്‍- ഹാര്‍ഡ് വെയര്‍ മേഖലയിലെ ജോലികളാണ് സ്ത്രീകള്‍ ചെയ്യാൻ താൽപര്യം പ്രകടിപ്പിക്കുന്നത്. വിവിധ കമ്പനികള്‍ നല്‍കുന്ന സുരക്ഷാസംവിധാനങ്ങള്‍, നല്ല ശമ്പളം, സുരക്ഷ, തൊഴിലവസരങ്ങള്‍ എന്നിവ ബംഗളൂരു തെരഞ്ഞെടുക്കുവാന്‍ കാരണമാകുന്നു.
എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക്, ആര്‍ട്സ്, എം.ബി.എ പഠിച്ചവരേക്കാള്‍ ജോലി സാധ്യതയുണ്ട്. എന്‍ജിനീയറിങ്ങ് കഴിഞ്ഞ 57 ശതമാനംപേർക്ക് ജോലി ലഭിച്ചു. എം.ബി.എ കഴിഞ്ഞ 36 ശതമാനംപേരും, ആര്‍ട്സ് കഴിഞ്ഞ 35 ശതമാനംപേരും ജോലി ചെയ്യുന്നുവെന്നു സർവ്വേയിൽ പറയുന്നു.
Post Your Comments