Latest NewsKerala

കൈകാലുകള്‍ നഷ്ടപ്പെട്ടിട്ടും ജീവിതത്തോട് തോല്‍ക്കാതെ പൂജ

കോവളം: വിധി സ്വന്ത്ം കൈകാലുകള്‍ കവര്‍ന്നെടുത്തിട്ടും തോല്‍ക്കാന്‍ തയ്യാറാവാതെ രാജ്യാന്തര ഷൂട്ടിങ് താരം പൂജ അഗര്‍വാള്‍. ജീവിത പ്രതിസന്ധികളുടെ നേര്‍ക്ക് നിറയൊഴിച്ച് വിജയം കണ്ട പൂജയ്ക്കു മുന്നില്‍ കടലും തലകുനിച്ചു. സ്‌കൂബാ ഡൈവിങ്ങിനായി കോവളതെത്തിയ പൂജ അവിടേയും വിധിയെ തോല്‍പ്പിച്ചു. കടലാഴങ്ങളിലെ കാഴ്ചകണ്ടാണ് അവള്‍ മടങ്ങിയത്.

2012ല്‍ ട്രെയിന്‍ അപകടത്തിലാണ് പൂജയ്ക്ക് ഇടതു കാല്‍ പൂര്‍ണമായും വലതുകാല്‍പാദവും ഇടതു കയ്യും നഷ്ടമായത്. ജീവിത വെല്ലുവിളി നേരിടുന്നവര്‍ക്കു പ്രചോദനമാണു പൂജയുടെ യാത്രയെന്ന് ബോണ്ട് ഓഷ്യന്‍ സഫാരിയിലെ ജാക്‌സ്ണ്‍ പീറ്റര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button