തിരുവനന്തപുരം: കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്ത കേക്കും മധുര പലഹാരങ്ങളും വില്പന നടത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്രിസ്മസ്, പുതുവര്‍ഷം അടുത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് മായം കലര്‍ന്ന വില്‍പ്പനക്കെതിരെ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത ഭക്ഷ്യ വസ്തുക്കള്‍ വില്ക്കുന്നവര്ക്കെതിരേ ക്രിമിനല്‍ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനു മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബേക്കറികള്‍, ബോര്‍മകള്‍, കേക്ക്, വൈന്‍ നിര്‍മാണ യൂണിറ്റുകള്‍, ഹോംമേഡ് കേക്കുകള്‍, മറ്റ് ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരവും മറ്റ് പ്രവര്‍ത്തന രീതികളും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുന്നതിനുളള പരിശോധനകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി സ്ക്വാഡുകളെ ചുമതലപ്പെടുത്തിയിട്ടുളളതായും മന്ത്രി കെ കെ ശെെലജ അറിയിച്ചു.
Post Your Comments