ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറിക്ക് തടവു ശിക്ഷ. മൂന്നു വര്‍ഷമാണ് ശിക്ഷാ കാലാവധി. കൂടാതെ കുറ്റകാരാണെന്ന് കണ്ടെത്തിയ അഞ്ച് പേരില്‍ രണ്ട് പേര്‍ക്ക് നാലു വര്‍ഷം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. വിചാരണ കോടതിയുടേതാണ് വിധി.
ഗുപ്തയ്ക്ക് പുറമെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കെഎസ് ക്രോപ്പ, കെസി സാമ്രിയ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2006 മുതല്‍ 2008വരെ കല്‍ക്കരി സെക്രട്ടറിയായിരുന്ന ഗുപ്ത ,പശ്ചിമ ബംഗാളില്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യ കമ്പനിക്ക് അനുവദിച്ചല്‍ ക്രമക്കേട് നടത്തിയെന്നായിരുന്നു കേസ്. കല്‍ക്കരിപ്പാടം അനുവദിക്കുന്നത് സംബന്ധിച്ച് ഗുപ്ത കമ്പനിക്ക് അനുകൂല തീരുമാനമെടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടത്തിയിരുന്നു. സ്‌ക്രീനിങ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു ഗുപ്ത. അതേസമയം പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ഏഴുവര്‍ഷത്തെ തടവ് വിധിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്.
Post Your Comments