ബെംഗളൂരു: കാർഷിക വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായുള്ള ‘വായ്പാമുക്ത’ സർട്ടിഫിക്കറ്റുകൾ 8 മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ കലബുറഗിയിലെ സേഡം, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലെ കർഷകർക്കാണ് കത്തു നൽകുന്നത്.
10 ലക്ഷം കർഷകരെ പങ്കെടുപ്പിച്ച് ജനുവരിയിൽ സമ്മേളനത്തിൽ മറ്റുള്ള കർഷകർക്ക് സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് അറിയിച്ചു.
Post Your Comments