തിരുവനന്തപുരം: സംസ്ഥാനത്തെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ വിവിധ കോടതികളിലായി നിലവിലുള്ളത് 312 കേസുകളാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്. 24 കേസുകളാണ് കടകംപള്ളിക്കെതിരെയുള്ളത്. ആൻറണി ജോണ്‍ എംഎല്‍എയുടെ പേരില്‍ 18 ഉം സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ പേരില്‍ 15 ഉം ഇ പി ജയരാജനെതിരെ 7 കേസുകളുംആണ് ഉള്ളത്.ഇവയിൽ പലതും വാറന്‍റായതുമാണ്.
എം സ്വരാജ് എംഎൽഎ, ടി വി രാജേഷ് എംഎൽഎ, സി ദിവാകരൻ എംഎൽഎ എന്നിവർക്കെതിരെയും നിരവധി കേസുകളുണ്ട്. കേസുകള്‍ സെഷന്‍സ് കോടതികള്‍ക്കും മജിസ്‌ട്രേറ്റ് കോടതികള്‍ക്കുമായി വീതിച്ച് നല്‍കി എത്രയും വേഗം തീര്‍പ്പാക്കാനാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രത്യേക പരിഗണന നല്‍കി കേസ് അവസാനിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യത്തില്‍ ഉത്തരവിട്ടത്.ഈ മാസം 14 ആം തിയതിക്കകം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേരളത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്തം വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
രാജ്യത്താകെ 4122 കേസുകളാണ് ജനപ്രതിനിധികള്‍ക്കെതിരെ നിലവിലുള്ളത്. ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലും(331) ഏറ്റവും കുറവ് ജാര്‍ഖണ്ഡിലുമാണ്(160). കേരളത്തിലുള്ളത് 312 ഉം.
Post Your Comments