കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാതിരപ്പിള്ളി പള്ളിപടിയില്‍ നാലരയോടെയായിരുന്നു അപകടമുണ്ടായത്. പിറവത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ലോ ഫ്ലോര്‍ ബസും മൂന്നാര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചത്. ചിലരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ കോതമംഗലം എറണാകുളം ഭാഗങ്ങളിലേ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
Post Your Comments