യുകെയിൽ ഇന്ത്യക്കാരനും മകനും നേരേ ഗുണ്ടാ ആക്രമണം. കൗമാരക്കാരൻ ഉൾപ്പെട്ട ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ മകന്റെ ജീവൻ പിടിച്ചു നിർത്തിയിരിക്കുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ സജീദ് ചൗധരി എന്ന നാൽപ്പത്തിരണ്ടുകാരന്റെ രണ്ട് ചെവികളും ഏറ്റു പോയിരുന്നു.
കാലിലെ തൊലി ഉപയോഗിച്ചാണ് ചെവികൾ ഇപ്പോൾ തുന്നിച്ചേർത്തിരിക്കുന്നത്.ശ്വാസകോശത്തിന് ഗുരുതരമായി പരുക്കേറ്റ സജീദിന്റെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. 14 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ചെവികൾ മാത്രം തുന്നിച്ചേർത്തത്. സെയിൽസ്മാനായി ജോലി ചെയ്യുന്ന സജീദും ഇയാളുടെ ഇരുപത്തിനാല് വയസുളള മകനും ചൊവ്വാഴ്ച രാത്രി 10.30 ന് ലങ്കാഷെയറിലെ ബ്ലാക്ബേണിലെ തെരുവിലൂടെ നടന്നു വരുമ്പോഴാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.
അബോധാവസ്ഥയില്‍ അത്യാസന്ന നിലയിലായ ചൗധരിയുടെ ജീവനും ഉപകരണങ്ങളുടെ സഹായത്തോടെയാണ് പിടിച്ചു നിര്‍ത്തിയിരിക്കുന്നതെന്നു മകൾ പറയുന്നു. സജീദിന്റെ മൂത്തമകന്‍ അഹ്‌സാനും സാരമായ പരുക്കുണ്ട്. സംഭവത്തിൽ ബ്ലാക്ബേൺ സ്വദേശികളായ സദാഖത്ത് അലി (36), റഫാഖത്ത് അലി (38), ഫസല്‍ ഇല്‍ഹായ് (62) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ 13 കാരന്റെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Post Your Comments