ജക്കാര്‍ത്ത: 24 നിര്‍മാണ തൊഴിലാളികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തിലാണ് തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. പര്‍വത മേഖലയായ എന്‍ഡ്യുംഗയിലാണ് സംഭവം. പാലം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
പപുവ പ്രവിശ്യ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിമത വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു. വിമത ഭീഷണിയെ തുടര്‍ന്ന് മേഖലയില്‍ കൂടുതല്‍ പോലീസിനേയും സൈന്യത്തേയും വിന്യസിച്ചു.
Post Your Comments