ആലപ്പുഴ: പുതുവത്സര ദിനത്തില്‍ സര്‍ക്കാര്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്താനൊരുങ്ങുന്ന വനിതാ മതിലിനെ കുറിച്ച് വ്യക്തത വരുത്തി എസ്എന്‍ ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശബരിമലയിലെ യുവതീ പ്രവേശനവുമായി വനിതാ മതിലിനും ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് വനിതാമതില്‍. ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.
അതേസമയം പിണറായി വിജയന് വിളിച്ചു എന്ന കാരണത്താല്‍ ചര്‍ച്ചയില്‍ പോകാതിരിക്കേണ്ട ആവശ്യമില്ലെന്നും വെള്ളാപ്പളളി പറഞ്ഞു. എന്നാല്‍ കെ.സുരേന്ദ്രനോട് ഇടതുസര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉച്ചകഴിഞ്ഞ് ചേരുന്ന എസ്എന്‍ഡിപിയോഗം കൗണ്‍സില്‍ യോഗത്തില്‍ വനിതാമതിലില്‍ പങ്കെടുക്കുന്നതടക്കം ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില് സംഘടിപ്പിക്കുന്നതില്‍ തീരുമാനമുണ്ടായത്.
സുവതീ പ്രവേശനവുമായി വനിതാ മതിലിനെ കൂട്ടിച്ചേര്‍ത്താല്‍ ഇതിനോട് സഹകരിക്കില്ലെന്ന് യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ യുവതീ പ്രവേശനവുമായി പരിപാടിക്ക് ബന്ധമില്ലെന്ന് പറഞ്ഞതായും വെള്ളാപ്പള്ളി അറിയിച്ചു.
Post Your Comments