നിങ്ങള്ക്ക് അമിതകോപം ഉണ്ടോ ? എന്തിനും ഏതിനും ദേഷ്യപ്പെടാറുണ്ടോ ? മുന്നോട്ടുള്ള ജീവിതം ശാന്തിയും സമാധാനവുമായിട്ട് മുന്നോട്ട് കൊണ്ടുപോകാന്‍ കോപം നിയന്ത്രിക്കേണ്ടതുണ്ട് . കോഅമിതകോപത്തിനു ചില കാരണങ്ങള്‍ ഉണ്ട് .
ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉല്‍ക്കണ്ഠ , നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ ഇതൊക്കെ അവയില്‍ ചിലത് മാത്രം. പരിഹാരം കാണാതെ പല പ്രശ്‌ന ങ്ങളും കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത് അതുകൊണ്ടാണ്. കോപം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും . അതുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കേണ്ട രീതിയും വ്യത്യസ്തമാണ്. അമിത കോപം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില വിദ്യകളുണ്ട് .
നാവിനെ അടക്കുക
തൊടുത്ത അമ്പ് പോലെയാണ് പറഞ്ഞുപോയ വാക്ക് എന്ന് പറയുന്നത് സത്യം തന്നെയാണ്. കോപിക്കുമ്‌ബോള്‍ മാനസിക നിയന്ത്രണമില്ലാതെ നാം പറയുന്ന കാര്യങ്ങള്‍ പിന്നീട് പ്രശ്‌നംകൂടുതല്‍ വഷളാക്കും . അതിനാല്‍ ദേഷ്യം തോന്നുമ്‌ബോള്‍ കഴിവതും സംസാരിക്കാതിരിക്കുക ശ്രദ്ധിക്കുക.
ശീലിക്കണം മനസ്സടക്കം
മനസ്സിനെ നിയന്ത്രിക്കുവാന്‍ സാധിച്ചാല്‍ എല്ലാം കഴിയുമ്പോള്‍ ഒന്നും വേണ്ടായിരുന്നു എന്ന തോന്നല്‍ ഒ ഴിവാക്കാം. കാര്യങ്ങള്‍ മനസ്സിലാക്കി സാഹചര്യങ്ങള്‍ കണക്കിലെടുത്തു മാത്രം പ്രതികരിക്കുക. ഇത് ബോധപൂര്വ്വം വളര്‍ത്തിയെടുക്കേണ്ട ഒരു ശീലമാണ്. ദേഷ്യം വരുമ്പോള്‍ നൂറു തൊട്ടു താഴേക്കു എണ്ണുക, കണ്ണടച്ച് ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുക, ഒരുമിച്ചു ആസ്വദിച്ച നല്ല നിമിഷങ്ങള്‍ ഓര്‍ക്കുക തുടങ്ങിയ വിദ്യകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.
സ്വയം ഒരു അവലോകനം
എപ്പോഴാണ്, ആരോടാണ്, എന്തിനാണ് ദേഷ്യം തോന്നുന്നത്? എങ്ങിനെയാണ് ദേഷ്യം വരുമ്പോള്‍ പ്ര തികരിക്കുക?ഇത് മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ബാധിക്കുന്നുണ്ടോ? മറ്റുള്ളവരുടെ പ്രതികരണമെന്താണ് ? അമിത കോപം മൂലം നിങ്ങളുടെ ബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ടോ?
ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നത് പലപ്പോഴും നിങ്ങളെ തന്നെ വിലയിരുത്തുവാനും അതനുസരിച്ച് സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്താനും സഹായിക്കുന്നതാണ്.
മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക വഴി നിങ്ങള്‍ക്ക് വേഗത്തില്‍ മനസ്സിനെ കീഴ്‌പ്പെ ടുത്തുവാന്‍ സാധിക്കും. ജീവിതത്തെ പ്രസാദാത്മകമായി കാണുന്നവര്‍ക്കും നര്‍മ്മ ബോധമുള്ളവര്‍ക്കും ഇത് വളരെ എളുപ്പമാണ്.
ഗുരുതരമായ പ്രശ്‌ന ങ്ങളെ പോലും ലാഘവത്തോടെ നേരിടാന്‍ ഇത് നിങ്ങളെ സഹായിക്കും.ഒരല്പം ദേഷ്യം തോന്നിയാലും അത് വളര്ത്തിയെടുത്തു പ്രശ്‌നങ്ങള്‍ വഷളാക്കാതിരിക്കാന്‍ ഉള്ള മനസ്സ് വളര്‍ത്തിയെടുക്കുക .
ശാന്തമായി പ്രതികരിക്കുവാനും പ്രകോപനത്തിനടിമപ്പെടാതിരിക്കുവാനും കഴിഞ്ഞാല് മിക്ക പ്രശ്‌ന ങ്ങള്ക്കും പരിഹാരം കണ്ടെത്താന്എ ളുപ്പമാണ്. എന്നാല് ഒരു കാര്യം പ്രത്യേകം ഓര്ക്കു ക.
ദേഷ്യത്തോടെയിരിക്കുമ്‌ബോള്ഒ രിക്കലും തീരുമാനങ്ങള്എ ടുക്കുകയോ പരിഹാരമാര്ഗ ങ്ങള്ചി ന്തിക്കുകയോ ചെയ്യരുത്. മനസ്സ് ശാന്തമായത്തിനു ശേഷം നടന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും വിശകലനം ചെയ്തു പ്രശ്‌നം പരിഹരിക്കുക.
കഴിയാവുന്ന മാര്ഗ ങ്ങളൊക്കെ പരീക്ഷിച്ചിട്ടും നിങ്ങള്ക്ക് കോപം നിയന്ത്രിക്കുവാന്ക ഴിയുന്നില്ലെങ്കില്‍ വി ദഗ്‌ധോപദേശം തേടുന്നത് സഹായകമായിരിക്കും. ഒരു കൗണ്‍സിലിംഗ് കൊണ്ട് മാറാവുന്ന പ്രശ്‌ന ങ്ങളേ ചിലപ്പോള്‌നിങ്ങള്ക്ക് ഉണ്ടാവൂ. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെങ്കില്അതില് നിന്നും മോചനം
ഓര്ക്കു ക, മുന്‌കോ പം ഒന്നിനും പരിഹാരമാകുന്നില്ല. അത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും കൂടുതല്പ്ര ശ്‌ന ങ്ങളിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്.
Post Your Comments